പ്രിയപ്പെട്ടവനേ
പ്രണയത്തെക്കുറിച്ച്
നിനക്ക് നൂറ് വാക്ക്
നിന്റേത്
പ്രണയത്തിന്റെ അടഞ്ഞ നോക്കുകള്‍
പ്രണയത്തിന്റെ പോക്കും വരവും നിനക്കോര്‍മ്മ.
എന്നെന്നും
നിനക്ക് രാധാനിനവുകള്‍
പരാജിതരുടെ മനസ്സുമായ്
നീ ചിറകറ്റ മഴപ്പാറ്റ.
നിന്റെ ദിവാസ്വപ്നങ്ങള്‍ മുളച്ച്
ആകാശത്തിന്റെ
ഞരമ്പുകള്‍ ഞൊറിവുകള്‍ ചുളിവുകള്‍
കണ്ണിന് എന്നും ഉടക്കുന്ന
വിരഹത്തിന്റെ ശാപ വര്‍ണ്ണം
കാത്തിരിപ്പിന്
ഒരു വേഴാമ്പല്‍ സ്മൃതിപ്പച്ച മാത്രം
നിനക്കിതാ
എന്റെ പൊയ്പ്പോയ പ്രണയത്തിന്റെ
വയലറ്റ് കവിതകള്‍.
2 അഭിപ്രായങ്ങൾ:
നിനക്കിതാ
എന്റെ പൊയ്പ്പോയ പ്രണയത്തിന്റെ
വയലറ്റ് കവിതകള്‍.
നിനക്കിതാ
എന്റെ പൊയ്പ്പോയ പ്രണയത്തിന്റെ
വയലറ്റ് കവിതകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ