2010, ജൂലൈ 6, ചൊവ്വാഴ്ച

ബാധ

അബോധത്തിന്റെ ചതുപ്പുകളില്‍
നിലാപ്പാല്‍ കുടിച്ചു തീര്‍ത്ത
ലഹരിയില്‍
നീ കുതിക്കുന്നതിനു മുമ്പ്....
(ഓര്‍മ്മകള്‍ക്ക് തിലോദകം)
ശിരോ പീഡനത്തിന്റെ
കൂര്‍ത്ത വരകളില്‍
പ്രപിത ദൂര സമസ്യകളില്‍
നിനക്കെന്റെ ഹൃദയം കാണാം
പിളര്‍ന്ന മാറില്‍
കറുത്ത വാക്കാല്‍
കൊടുങ്കാറ്റ്
ഇല്ല
സഖീ
ഇത് മണല്‍ കത്തുന്ന മീനബാധ
മിഥുനത്തെ മറക്കണം
നിന്നെയും.....

5 അഭിപ്രായങ്ങൾ:

ഒ.എം.രാമകൃഷ്ണന്‍ പറഞ്ഞു...

ഇല്ല
സഖീ
ഇത് മണല്‍ കത്തുന്ന മീനബാധ
മിഥുനത്തെ മറക്കണം
നിന്നെയും....

സോണ ജി പറഞ്ഞു...

Superrrrrrrrrrb mashe.

ജസ്റ്റിന്‍ പറഞ്ഞു...

ഉഗ്രന്‍ കവിത.

അത്രയും പറയാനെ എനിക്കറിയു.

എം സങ് പറഞ്ഞു...

വയലറ്റ് !!!!!!!!!!!!!

T.A.Sasi പറഞ്ഞു...

ഇത് മണല്‍ കത്തുന്ന മീനബാധ
മിഥുനത്തെ മറക്കണം
നിന്നെയും.....