2010, ജൂൺ 22, ചൊവ്വാഴ്ച

ചുവപ്പും പച്ചയും

നിറഭേദമില്ലത്ത രാത്രികളില്‍
നിന്റെ സിരകളില്‍
ഞാനെന്റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്റെ മരതകച്ചുണ്ടുകളിലേക്കെന്റെ
തലയിലെച്ചൂട് തരാം.

ഹരിതേ,
നിഴലുകള്‍ നാവിയകറ്റിയ നിന്‍
മുടിയിഴകളിലൂടെന്‍
വിരലുകളോടി നടക്കേ
അറിയുന്നേ
നീയും ഞാനും
ഉറവുകള്‍ തേടി നടന്നോര്‍...
ഒരു യുഗസന്ധ്യയിലെവിടെയോ
പൊട്ടിമുളച്ച്
തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍

2 അഭിപ്രായങ്ങൾ:

ഒ.എം.രാമകൃഷ്ണന്‍ പറഞ്ഞു...

തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

അകളങ്കമായി ഇപ്പോഴും എഴുതുന്നതില്‍ സന്തോഷമുണ്ട്.
പയ്യന്നൂരുവരാനും വീണ്ടും കണ്ടുമുട്ടാനും ഈ കവിതകള്‍ നിമിത്തമാകട്ടെ.
ഉണ്ട് ഈ കവിതകളില്‍ മനസ്സും, മനുഷ്യത്വവും,വ്യഭിചരിക്കപ്പെടാത്ത നിലപാടുകളും.
കാണാം.
കാണണം.