2010, ജൂൺ 15, ചൊവ്വാഴ്ച

മഴക്കുട്ടി

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാട്ടി
ആകാശം പറഞ്ഞു
നിന്റെ വീട് ,നിന്റെ നാട്.
നിറഞ്ഞുതീരാത്ത സ്നേഹം നീട്ടി
കടല്‍ വിളിച്ചു: വരൂ;നിന്റെ വഴി നിന്റെ യാത്ര.
പെയ്തൊഴിയാത്ത കണ്ണുകള്‍ അടച്ച്
അവള്‍ പ്രാര്‍ത്ഥിച്ചു
കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ..

8 അഭിപ്രായങ്ങൾ:

ഒ.എം.രാമകൃഷ്ണന്‍ പറഞ്ഞു...

കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ..

സോണ ജി പറഞ്ഞു...

:)
mashe

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

സ്വാഗതം
ബ്ലോഗ് കുടൂംബത്തിലേക്ക്

നിരാശകാമുകന്‍ പറഞ്ഞു...

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കാട്ടി
ആകാശവും നിറഞ്ഞുതീരാത്ത സ്നേഹവുമായി കടലും വിളിക്കുമ്പോള്‍ അവള്‍ക്കു പോകാതിരിക്കാനാവുമോ..

ജസ്റ്റിന്‍ പറഞ്ഞു...

പെയ്തൊഴിയാത്ത കണ്ണുകള്‍ അടച്ച്
അവള്‍ പ്രാര്‍ത്ഥിച്ചു
കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ..

Rare Rose പറഞ്ഞു...

ഭംഗിയുള്ള വരികള്‍..

ശ്രീനാഥന്‍ പറഞ്ഞു...

ആകാശത്തിനും കടലിനും മേലെയാണോ കണ്ണിൻ കയങ്ങൾ?

pavamsajin പറഞ്ഞു...

nalla kavitha....